News

Share

ഗള്‍ഫ് മേഖലയില്‍ കുടുങ്ങി കിടക്കുന്ന പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ദൗത്യവുമായി ബ്രിട്ടന്‍

ഗള്‍ഫ് മേഖലയില്‍ കുടുങ്ങി കിടക്കുന്ന പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ദൗത്യവുമായി ബ്രിട്ടന്‍

ശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയില്‍ കുടുങ്ങി കിടക്കുന്ന പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്താനുള്ള ദൗത്യവുമായി ബ്രിട്ടന്‍. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടന്‍ നടത്തുന്ന ഏറ്റവും വലിയ രക്ഷാ ദൗത്യമായിരിക്കുമിത്.

യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള 94000 ലധികം ബ്രിട്ടീഷ് പൗരന്മാരാണ് നാട്ടിലേക്ക് വരാനായി വിദേശകാര്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

സംഘര്‍ഷത്തെ തുടര്‍ന്ന് വ്യോമപാതകള്‍ തുറക്കാന്‍ വൈകുകയാണെങ്കില്‍, കുടുങ്ങിയവരെ ബസുകളില്‍ സൗദിയിലെത്തിച്ച ശേഷം പ്രത്യേക വിമാനങ്ങളില്‍ യുകെയിലേക്ക് എത്തിക്കാനാണ് ശ്രമം.
 
ലണ്ടന്‍ ഹീത്രൂവില്‍ നിന്ന് പശ്ചിമേഷ്യയിലേക്കുള്ള പകുതിയോളം വിമാനങ്ങളും റദ്ദാക്കി. ഗാറ്റ്വിക്, മാഞ്ചര്‍ വിമാനത്താവളത്തിലും എയര്‍ലൈനുകളില്‍ നിന്ന് വ്യക്തമായ മറുപടി കിട്ടാതെ യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്.

Latest News

Loading..