പ്രസീനയുടെ പൊതുദര്‍ശനവും സംസ്‌കാരവും 18ന്

പത്തു ദിവസം മുമ്പ് വീട്ടില്‍ കുഴഞ്ഞു വീഴുകയും തുടര്‍ന്ന് ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയും ചെയ്ത റെഡ്ഡിംഗിലെ മലയാളി പെണ്‍കുട്ടി പ്രസീന(24)യുടെ സംസ്‌കാരം 18ന് നടക്കും. രാവിലെ 8.30ന് റെഡ്ഡിംഗിലെ സെന്റ് ജെയിംസ് ചര്‍ച്ചിലാണ് മൃതദേഹം എത്തിക്കുക. തുടര്‍ന്ന് പൊതുദര്‍ശനവും വിശുദ്ധ കുര്‍ബാനയും നടക്കും. ശേഷം റെഡ്ഡിംഗ് സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും.
ദേവാലയത്തിന്റെ വിലാസം
St. James Roamn Catholic Church, Reading RG1 3FD
സെമിത്തേരിയുടെ വിലാസം
Reading Cemetery, A11 Hallows Rd, Caversham, Reading RG4 5LP