News

Share

നോര്‍വിച്ചില്‍ താമസിക്കുന്ന മേരിക്കുട്ടി ജെയിംസ്‌ നിര്യാതയായി

നോര്‍വിച്ചില്‍ താമസിക്കുന്ന മേരിക്കുട്ടി ജെയിംസ്‌ നിര്യാതയായി

നോര്‍വിച്ച്: യു കെ യിലെ നോര്‍വിച്ചില്‍ രോഗ ബാധിധയായി ചികിത്സയിലായിരുന്ന നീണ്ടൂര്‍ മണ്ണാര്‍ക്കാട്ടില്‍ മേരിക്കുട്ടി ജെയിംസ് നിര്യാതയായി. പരേതക്ക് 68 വയസ്സ് പ്രായമായിരുന്നു. സംസ്‌ക്കാരം പിന്നീട് നീണ്ടൂര്‍ വി.മിഖായേല്‍ ക്‌നാനായ കത്തോലിക്കാ കുടുംബ കല്ലറയില്‍ നടത്തും. പരേത ഞീഴൂര്‍ പാറയ്ക്കല്‍ കുടുംബാംഗം ആണ്.

ഗള്‍ഫിലായിരുന്ന മേരിക്കുട്ടിയുടെ കുടുംബം 2004 ലാണ് യു കെ യില്‍ എത്തുന്നത്. മേരിക്കുട്ടിയുടെ ഭര്‍ത്താവ് പരേതനായ നീണ്ടൂര്‍ മണ്ണാര്‍ക്കാട്ടില്‍ ജെയിംസ് ആണ്. ജെയിംസ് നോര്‍വിച്ച് അസ്സോസ്സിയേഷന്‍ ഫോര്‍ മലയാളീസ് (NAM) സ്ഥാപക നേതാക്കളിലൊരായിരുന്നു.

സഞ്ചു, സനു, സുബി എന്നിവര്‍ മക്കളും, അനൂജ,സിമി, ഹൃദ്യ എന്നിവര്‍ മരുമക്കളുമാണ്.

Latest News

Loading..