News

Share

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി, റിക്രൂട്ട്‌മെന്റ് ഏജന്‍സി ഉടമ അറസ്റ്റില്‍

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി, റിക്രൂട്ട്‌മെന്റ് ഏജന്‍സി ഉടമ അറസ്റ്റില്‍

കൊച്ചി: യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി ഉടമ അറസ്റ്റില്‍. പുല്ലേപ്പടിക്കു സമീപം ടേക്ക് ഓഫ് ഓവര്‍സീസ് എജുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം നടത്തുന്ന കാര്‍ത്തികയെയാണ് സെന്‍ട്രല്‍ പോലീസ് കോഴിക്കോട്ടുനിന്ന് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സ്വദേശിനിയായ ഇവര്‍ തൃശ്ശൂരിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

തൃശ്ശൂര്‍ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. യുകെയില്‍ സോഷ്യല്‍ വര്‍ക്കര്‍ ജോലി നല്‍കാമെന്നു പറഞ്ഞ് പല തവണയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയതായാണ് കേസ്. 2024 ഓഗസ്റ്റ് 26 മുതല്‍ ഡിസംബര്‍ 14 വരെയുള്ള കാലയളവിലാണ് ബാങ്ക് അക്കൗണ്ട് വഴിയും ഓണ്‍ലൈന്‍ ഇടപാടിലൂടെയും പരാതിക്കാരി പണം നല്‍കിയത്.

എറണാകുളത്തിനു പുറമേ തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലും സ്ഥാപനത്തിനെതിരേ പരാതിയുണ്ട്. വിദേശത്തേക്ക് ആളുകളെ കൊണ്ടു പോകാന്‍ ആവശ്യമായ ലൈസന്‍സ് സ്ഥാപനത്തിനില്ലെന്ന് വിദേശമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രേഷന്‍സ് അറിയിച്ചു.

Latest News

Loading..